ബദിയടുക്ക- യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പൈക്ക ചാമുണ്ഡിമൂലയിലെ ബാലകൃഷ്ണ(39)നാണ് കുത്തേറ്റത്. ബാലകൃഷ്ണന്റെ പരാതിയിൽ പൈക്ക അർളടുക്കയിലെ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചാമുണ്ഡിമൂലയിലാണ് സംഭവം. തന്റെ ഭാര്യയും ബാലകൃഷ്ണനും ചേർന്നുള്ള ഫോട്ടോ രഞ്ജിത്തിന് ആരോ അയച്ചു കൊടുത്തിരുന്നു. തുടർന്ന് പ്രകോപിതനായ രഞ്ജിത്ത് ബാലകൃഷ്ണനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിനിടയിൽ രഞ്ജിത്ത് കയ്യിൽ കരുതിയ കത്തി കൊണ്ട് ബാലകൃഷ്ണനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണൻ ചെങ്കള ആശുപത്രിയിൽ ചികിൽസയിലാണ്.