കാസര്‍കോട്- ചട്ടഞ്ചാലില്‍ നടത്തിയ സമസ്തയുടെ നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് ഫണ്ട് കണ്ടെത്താന്‍ സംഘാടകര്‍ നടത്തിയ 100 രൂപ ചലഞ്ചില്‍ വ്യാജന്‍ കടന്നുകൂടി തിരിമറി നടത്തിയ നീക്കം കണ്ടുപിടിച്ചു. തട്ടിപ്പ് ഗൂഢാലോചനയില്‍ സമസ്ത ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. 100 രൂപ ചലഞ്ച് നടത്തുമ്പോള്‍ സംഘാടക സമിതി ഗൂഗിള്‍ പേ വഴി പണം അയക്കുന്നതിനുള്ള ഔദ്യോഗിക അകൗണ്ട് നമ്പര്‍ നല്‍കിയിരുന്നു. ഈ അക്കൗണ്ട് നമ്പറിലേക്ക് നാട്ടില്‍ നിന്നും വിദേശത്ത് നിന്നും സംഭാവന വന്നുകൊണ്ടിരുന്നു.
ഇതിനിടയില്‍ കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ സ്വദേശിയായ നസീര്‍ എന്നയാള്‍ സമസ്തയുടെ പരസ്യത്തില്‍ മറ്റൊരു ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കി 100 രൂപ സംഭാവന പിരിച്ചതായി കണ്ടെത്തുകയായിരുന്നു. 100 രൂപ ചലഞ്ചില്‍ വ്യാജമായി പണം പിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംഘാടകര്‍ മേല്‍പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസ് , എസ്.ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചക്കരക്കല്ല് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആളാണ് പണപ്പിരിവ് നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പണം പിരിച്ച നസീര്‍ എന്നയാളുടെ ബാങ്ക് അക്കൗണ്ട് പോലീസ് ഇടപെട്ട് മരവിപ്പിക്കുകയും പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.
സംഭവം നടത്തിയതും പ്രതിയും ചക്കരക്കല്ലില്‍ ആയതിനാല്‍ പരാതി മേല്‍പറമ്പ് എസ്.എച്ച് .ഒ ചക്കരക്കല്ല് പോലീസിന് കൈമാറി. അവിടെ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും. ചലഞ്ച് പ്രകാരം എത്ര തുകയുടെ സംഭാവന ഇയാളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട് എന്ന് കണ്ടെത്താന്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ബാങ്ക് സഹായത്തോടെ പരിശോധന നടത്തിവരികയാണ്.
അവധിക്കെത്തുന്ന പ്രവാസികള്‍ ആശുപത്രികളിലേക്ക് ഒഴുകുന്നു, എന്തുകൊണ്ട്?
യുവതികളുടെ ആദ്യ ആഗ്രഹം അമ്മയാകാനായിരിക്കണം; പ്രസ്താവന വിവാദത്തില്‍
ഇന്ത്യന്‍ ദമ്പതികളും കൗമാരക്കാരി മകളും 41 കോടിയുടെ ബംഗ്ലാവില്‍ മരിച്ച നിലയില്‍
വൃഷണങ്ങള്‍ കടിച്ചുപറിച്ച നായയെ ഒടുവില്‍ പോലീസ് വെടിവെച്ചു കൊന്നു