കൊച്ചി - മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. നവകേരള സദസ്സിലെ വേദിയിൽ കുഴിബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ഭീഷണിക്കത്ത് എറണാകുളം എ.ഡി.എമ്മിന്റെ ഓഫീസിലാണ് ലഭിച്ചതെന്നും ഇത് പോലീസിന് കൈമാറിയതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
തങ്ങൾ മുൻ കമ്മ്യൂണിസ്റ്റുകൾ എന്നാണ് ഭീഷണിക്കത്തിൽ പരിചയപ്പെടുത്തിയത്. സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് എറണാകുളം ജില്ലയിൽ മാറ്റിവെച്ച നവകേരള സദസ് നടക്കാനിരിക്കെയാണ് ഭീഷണി. സംഭവത്തിൽ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായാണ് വിവരം. ജനുവരി 1, 2 തിയതികളിലാണ് മാറ്റവെച്ച മണ്ഡലങ്ങളിലെ നവകേരള സദസ്സ് നടക്കുക.