Sorry, you need to enable JavaScript to visit this website.

'ഇത് രണ്ടാം വിപ്ലവം'; മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി

വർക്കല - മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാറിനെയും പ്രകീർത്തിച്ച് ശിവഗിരി മഠാധിപതിയും ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷനുമായ സച്ചിദാനന്ദ സ്വാമി. 91-മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രശംസ.
 പിണറായി വിജയൻ ശിവഗിരിയുടെ സ്വന്തം മുഖ്യമന്ത്രിയാണ്. ക്ഷേത്രങ്ങളിൽ പൂജാരിമാരായി ഈഴവ വിഭാഗത്തെയും ഈ സർക്കാർ പ്രവേശിപ്പിച്ചു. ഇത് രണ്ടാം വിപ്ലവമാണെന്ന് സ്വാമി പറഞ്ഞു.
 ശബരിമല, ഗുരുവായൂർ പോലെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ മേൽശാന്തിക്കാർ ബ്രാഹ്മണർ മാത്രമാണ്. അത് രാജ്യത്തിന് ഭൂഷണമല്ല. സവർണ വരേണ്യ വർഗത്തിന്റെ ഈ കുത്തക മാറണം. അതിനാവശ്യമായ പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്ത് ഉണ്ടാകണം. 
 ശ്രീ നാരായണ ഗുരുവിനെ കേരളത്തിന്റെ ഗുരുവായി കണ്ട് ഓരോ പ്രസംഗങ്ങളിലും മുഖ്യമന്ത്രി മഹിമാവിശേഷം എടുത്തു പറയുന്നത് സന്തോഷകരമാണ്. ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കേരളത്തിന്റെ ഗാനമായി അംഗീകരിക്കണം. നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കണമെന്നും സച്ചിദാനന്ദ സ്വാമി ആവശ്യപ്പെട്ടു.

Latest News