യു.എ.ഇയില്‍ മലയാളി യുവാവിന് 2.26 കോടി രൂപ; സമ്മാനമടിച്ചത് ഫ്രീ ടിക്കറ്റില്‍

അബുദാബി- യു.എ.ഇയില്‍ മലയാളി യുവാവിന് സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെ പത്ത് ലക്ഷം ദിര്‍ഹം (ഏതാണ്ട് 2.26 കോടി രൂപ) സമ്മാനം. സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഷംസീര്‍ നാലുപുരയ്ക്കല്‍ കീഴത്തിനാണ് സമ്മാനമടിച്ചത്.
നിരവധി മലയാളികള്‍ക്ക് അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഷംസീറും കൂട്ടുകാരും ടിക്കറ്റ് എടുത്തുതുടങ്ങിയത്.
അഞ്ചാം തവണ ടിക്കറ്റ് എടുത്തപ്പോള്‍ സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെയാണ് ഷംസീറിന് 10 ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്. സ്വന്തം ബിസിനസ് തുടങ്ങനാണ് ഷംസീറിന്റെ ആലോചന.

കൂടുതൽ വാർത്തകൾ വായിക്കാം

VIDEO യൂറോപ്പിന് സമാനമായ കാഴ്ച; ഉത്തര സൗദിയിലേക്ക് സന്ദര്‍ശക പ്രവാഹം

പാര്‍ലെ ജി നിങ്ങളുടെ ഇഷ്ട ബിസ്‌കറ്റാണോ; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ദേശീയ ബിസ്‌കറ്റ്

വീണ്ടും മനുഷ്യക്കടത്ത്; നാല് എയര്‍ ഇന്ത്യ ജീവനക്കാരും യാത്രക്കാരനും അറസ്റ്റില്‍

Latest News