Sorry, you need to enable JavaScript to visit this website.

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി; കേരളത്തിലൂടെയുള്ള ട്രെയിനുകളില്‍ ചിലത് റദ്ദാക്കി

കൊച്ചി- റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകള്‍ റദ്ദാക്കി. ശനിയാഴ്ചത്തെ എറണാകുളം- ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്, ജനുവരി ഒന്നിലെ ബറൗണി- എറണാകുളം രപ്തി സാഗര്‍, ജനുവരി അഞ്ചിലെ എറണാകുളം- ബറൗണി രപ്തി സാഗര്‍ എക്‌സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്.

ജനുവരി ഒന്നിനുള്ള കൊച്ചുവേളി- കോര്‍ബ, ജനുവരി മൂന്നിനുള്ള കോര്‍ബ- കൊച്ചുവേളി എക്‌സ്പ്രസും റദ്ദാക്കി. ജനുവരി 2,3,7,9,10 തിയ്യതികളിലെ കൊച്ചുവേളി- ഗോരഖ്പുര്‍, ജനുവരി 4,5,7,11,12 തിയ്യതികളിലെ ഗോരഖ്പുര്‍- കൊച്ചുവേളി എക്‌സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്.

Latest News