തബൂക്ക് - ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയില്‍ പെട്ട അല്ലോസ് പര്‍വതത്തില്‍ ശക്തമായ മഞ്ഞുവീഴ്ച. വ്യാഴാഴ്ച വൈകീട്ടാണ് മഞ്ഞുവീഴ്ചയുണ്ടായത്. പ്രദേശത്തെ ഹൈറേഞ്ചുകളും പര്‍വതത്തിന്റെ മുകള്‍ ഭാഗങ്ങളും കനത്ത മഞ്ഞുവീഴ്ചയില്‍ വെള്ള പുതച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂറോപ്പിലേതിന് സമാനമായ കാഴ്ചകളും കാലാവസ്ഥയും ആസ്വദിക്കാന്‍ നിരവധി പേര്‍ വാഹനങ്ങളില്‍ പ്രദേശത്തെത്തി.
വ്യാഴാഴ്ച രാത്രി ഹായിലില്‍ ശക്തമായ ആലിപ്പഴ വര്‍ഷവുമുണ്ടായി. ദക്ഷിണ ഹായിലിലെ ജനവാസ പ്രദേശങ്ങളില്‍ അടക്കമാണ് ആലിപ്പഴം വര്‍ഷമുണ്ടായത്. വലിയ വലിപ്പത്തിലുള്ള ആലിപ്പഴങ്ങളാണ് വര്‍ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ പ്രദേശവാസികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
فيديو | مشاهد جوية بديعة لبردية #جبل_اللوز في #نيوم عصر اليوم الخميس
— العربية السعودية (@AlArabiya_KSA) December 28, 2023
عبر:@mrshal_91 pic.twitter.com/ZT58NpAvkV
#شاهد بردية على سراء جنوب #حائل
— FAHAD (@FAHAD_1322) December 28, 2023
الخميس ١٥ جمادى الآخرة ١٤٤٥هـ
رصد : ماجد الهواوي
عبر : @hail_weather pic.twitter.com/O0sz84OX4J