തിരുവനന്തപുരം - അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ഇടതു വലതു മുന്നണികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് തര്‍ക്കസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിച്ചതെന്നും അതില്‍ മുസ്ലിം സമൂഹം സൗഹാര്‍ദ്ദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം എന്ത് അടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെ കേരളത്തിലെ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. അതിനെ തിരുത്തല്‍ നടപടി എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ അധിക്ഷേപിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.