ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് റണ്‍സ് അരികെ സെഞ്ചുറി കൈവിട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയടിക്കാനാവുമോ?
ചായക്കു പിരിയുമ്പോള്‍ കോഹ്‌ലി ഇരുപത്തിമൂന്നാം ടെസ്റ്റ് സെഞ്ചുറിക്ക് ഏഴ് റണ്‍സ് അരികിലാണ്. മൂന്നാം ദിനം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ട ഇന്ത്യ വിജയത്തിലേക്ക് മുന്നേറുകയാണ്. ചായക്കു പിരിയുമ്പോള്‍ മൂന്നിന് 270 ലെത്തി. ചേതേശ്വര്‍ പൂജാരയെ (72) ലഞ്ചിനു ശേഷം ബെന്‍ സ്റ്റോക്‌സാണ് പുറത്താക്കിയത്. വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (17 നോട്ടൗട്ട്) ക്യാപ്റ്റനൊപ്പം ബാറ്റ് ചെയ്യുന്നു.