Sorry, you need to enable JavaScript to visit this website.

സങ്കുചിത മനസ്സ് ഒഴിവാക്കൂ; പാര്‍ട്ടി കൊടികള്‍ വേണ്ട- ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം- ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പോലും പാര്‍ട്ടി കൊടികളുമായി എത്തുന്നതു ശരിയാണോയെന്ന് ചിന്തിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്ദിരാഭവനില്‍ ചേര്‍ന്ന രാജീവ്ഗാന്ധി ജന്മദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ഇടുങ്ങിയ മനസ്സോടെയും സങ്കുചിത താല്‍പര്യത്തോടെയും പ്രവര്‍ത്തിക്കുന്നത് ഒട്ടും നീതികരിക്കാനാവില്ല. എല്ലാം മറന്ന് എന്തു സഹായവും ചെയ്യാനുള്ള വിശാലമായ കാഴ്ചപ്പാടോടെ ജനങ്ങള്‍ നില്‍ക്കുകയാണ്. കേരളത്തിന് സംഭവിച്ച നാശനഷ്ടം വളരെ വലുതാണ്. ഇതു സംബന്ധിച്ച് പുറത്തുവരുന്ന കണക്കുകള്‍ക്കും അപ്പുറത്താണ് നാശനഷ്ടമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രളയദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വീഴ്ചകളുടെ പേരിലുള്ള വിവാദം ഇപ്പോള്‍ വേണ്ട. ഇതു സംബന്ധിച്ച് കെ.പി.സി.സി യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും രമേശ് പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/2018/08/20/medicine.png

ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സൗജന്യ മരുന്ന് വിതരണം

യുവശക്തി രാഷ്ട്രനിര്‍മാണത്തിന് വിനിയോഗിച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍ പറഞ്ഞു. 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടവകാശം, തദ്ദേശ സ്ഥാപനങ്ങളിലേക്ക് അധികാരവികേന്ദ്രീകരണം, സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗവിഭാഗത്തിനും തദ്ദേശസ്ഥാപനങ്ങളില്‍ 33 ശതമാനം സീറ്റ് സംവരണം, വാര്‍ത്താവിനിമയ രംഗത്ത് കുതിച്ചുചാട്ടം തുടങ്ങിയ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്കു നേതൃത്വം കൊടുത്ത പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്നും ഹസ്സന്‍ പറഞ്ഞു.
കെ. മുരളീധരന്‍ എംഎല്‍എ, വി.എസ്. ശിവകുമാര്‍ എംഎല്‍എ, മുന്‍ കെപിസിസി അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ള, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി.ശരത്ചന്ദ്ര പ്രസാദ്, ശൂരനാട് രാജശേഖരന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Latest News