പൊടിക്കാറ്റ്; മക്കയില്‍ ഭിത്തി തകര്‍ന്ന് രണ്ടു വിദേശികള്‍ മരിച്ചു

മക്ക - ഞായറാഴ്ച സന്ധ്യക്കുണ്ടായ ശക്തമായ പൊടിക്കാറ്റിനിടെ മക്ക രീഅ് ദാഖിര്‍ ഡിസ്ട്രിക്ടില്‍ ഭിത്തി തകര്‍ന്ന് രണ്ടു ഏഷ്യക്കാര്‍ മരിക്കുകയും  ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റെഡ് ക്രസന്റ് പ്രവര്‍ത്തകരാമ്  പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്.

ഞായറാഴ്ച രാത്രി തായിഫിലെ വാദി അല്‍അറജില്‍ മഴക്കിടെ കാര്‍ പ്രളയത്തില്‍ പെട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് നീക്കി.

 

Latest News