കറാച്ചി - സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പാക്കിസ്ഥാനിലെ കറാച്ചി എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിഫലമാക്കി. മയക്കുമരുന്ന് കടത്ത് ശ്രമത്തെ കുറിച്ച് കസ്റ്റംസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെയും അവരുടെ ബാഗേജുകളും സസൂക്ഷ്മം പരിശോധിക്കാന്‍ ഉന്നതാധികൃതര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ശക്തമായ പരിശോധനക്കിടെ യാത്രക്കാരില്‍ ഒരാളുടെ ബാഗിനകത്ത് ഒളിപ്പിച്ച നിലയില്‍ 1.15 കിലോഗ്രാം ലഹരി മരുന്ന് കണ്ടെത്തി. എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയാത്ത നിലയില്‍ അതിവിദഗ്ധമായാണ് ബാഗിനകത്ത് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഉടന്‍ തന്നെ യാത്രക്കാരനെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് കടത്ത് ശ്രമത്തില്‍ പങ്കുള്ള മറ്റു കണ്ണികളെ കണ്ടെത്താന്‍ കേസില്‍ സുരക്ഷാ വകുപ്പുകള്‍ വിശദമായ അന്വേഷണം തുടരുകയാണ്.
കൂടുതൽ വാർത്തകൾ വായിക്കാം
ഖത്തറിൽ മലയാളിയടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി
തണുപ്പ് കാരണം അടുപ്പിനരികില്‍ ഉറങ്ങി; യുവാവ് വെന്തുമരിച്ച നിലയില്‍