റിയാദ്- സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് നേരിയ തോതില്‍ വര്‍ധിച്ചതായി കണക്ക്. വിദേശികളടക്കം രാജ്യത്ത് മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തില്‍ നിന്ന് 5.1 ശതമാനത്തിലെത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഡാറ്റ വ്യക്തമാക്കുന്നു.
സൗദി പൗരന്മാരുടെ തൊഴിലില്ലായ്മ മൂന്നാം പാദത്തില്‍ 8.6 ശതമാനമായി ഉയര്‍ന്നിരിക്കയാണ്. മുന്‍ പാദത്തില്‍ ഇത് 8.3 ശതമാനമായിരുന്നു. അതേസമയം, ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 9.9 ശതമാനത്തേക്കാള്‍ കുറവാണെന്നും വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഡാറ്റ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ സെന്‍സസ് പ്രകാരം സൗദിയിലെ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിലധികം വിദേശ പൗരന്മാരാണ്. ഇവരില്‍ ഭൂരിഭാഗത്തിനും രാജ്യത്ത് തങ്ങണമെങ്കില്‍ തൊഴില്‍ കരാര്‍ ആവശ്യമാണ്.
15 നും 24 നും ഇടയില്‍ പ്രായമുള്ള സ്വദേശികളുടെ തൊഴിലില്ലായ്മ 13.6 ശതമാനമായും സ്ത്രീകളില്‍ 25.3 ശതമാനമായും തുടരുകയാണ്. മൊത്തം യുവാക്കളുടെ തൊഴിലില്ലായ്മ മുന്‍ പാദത്തിലെ 17 ശതമാനത്തില്‍ നിന്ന് 17.4 ശതമാനമായി ഉയര്‍ന്നു.
24 നും 54 നും ഇടയില്‍ പ്രായമുള്ള പൗരന്മാരുടെ മൊത്തം സൗദി തൊഴിലില്ലായ്മ 7.9 ശതമാനമാണ്. മുന്‍ പാദത്തിലെ 7.5 ശതമാനത്തില്‍നിന്ന് ചെറിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
സൗദി പൗരന്മാരില്‍ 60 ശതമാനത്തിലധികം പേരും മുപ്പത് വയസ്സിന് താഴെയുള്ളവരാണ്. ഇവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന്റെ ഒരു പ്രധാന ലക്ഷ്യം. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ചും എണ്ണയിതര മേഖലകളിലേക്ക് വൈവിധ്യവത്കരിച്ചുമാണ് വിഷന്‍ 2030 ഈ ലക്ഷ്യം കൈവരിക്കുന്നത്.
സൗദി പൗരന്മാരുടെ മൊത്തത്തിലുള്ള തൊഴില്‍ വിപണി പങ്കാളിത്ത നിരക്ക് രണ്ടാം പാദത്തില്‍ 51.7 ശതമാനത്തില്‍ നിന്ന് 51.6 ശതമാനമായി കുറഞ്ഞു.
സൗദി വനിതകളുടെ തൊഴിലില്ലായ്മ 16.3 ശതമാനമായി വര്‍ധിച്ചു, രണ്ടാം പാദത്തിലെ 15.7 ശതമാനത്തില്‍ നിന്ന് 16.3 ശതമാനമായാണ് വര്‍ധിച്ചത്. അതേസമയം മുന്‍ വര്‍ഷത്തെ 20.5 ശതമാനത്തേക്കാള്‍ കുറവാണ്.
കൂടുതൽ വാർത്തകൾ വായിക്കാം
ദുബായില്‍നിന്ന് അവരെ കൊണ്ടുപോയത് ആരാണ്; ഹൈദരബാദിയെ സംശയം
നെതന്യാഹു,നിങ്ങള്‍ ഹിറ്റ്‌ലറേക്കാള്‍ മോശക്കാരനാണ്, നാസി ക്രൂരതയെ കുറിച്ച് മിണ്ടരുത്-ഉര്‍ദുഗാന്‍
ഭാര്യ ചവച്ചു തുപ്പി വീട് നാറ്റിക്കുന്നുവെന്ന് ഭര്‍ത്താവ്; അവിഹിതം ആരോപിച്ച് ഭാര്യ
ഇസ്രായില്‍ അനുകൂല സ്റ്റാര്‍ബക്‌സ് കപ്പുമായി ചാനലില്‍; അവതാരകയെ പിരിച്ചുവിട്ടു