തിരുവനന്തപുരം- പ്രശസ്ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. 51 വയസായിരുന്നു. മോഹൻലാലും മുകേഷും അഭിനയിച്ച ഛായാമുഖിയുടെ സംവിധായകനായിരുന്നു. 30 വർഷമായി ഇന്ത്യൻ നാടകരംഗത്തെ ശക്തമായ സാന്നിധ്യമാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ഇന്ന് രാവിലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.