ജിസാൻ - പ്രായപൂർത്തിയാകാത്ത ബാലികയെ ബലാത്സം ചെയ്ത യെമനിക്ക് ജിസാനിൽ ബുധനാഴ്ച വധശിക്ഷ നടപ്പാക്കി. ബാലികയെ തന്ത്രപൂർവം തന്റെ താമസസ്ഥലത്ത് എത്തിച്ച് വിവസ്ത്രയാക്കി ചിത്രീകരിച്ച് ബലാത്സംഗം ചെയ്ത ബന്ദർ മുഹമ്മദ് അലി അൽസൽമിക്ക് ആണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.