ദമാം- പത്തനംതിട്ട സ്വദേശി സൗദി അറേബ്യയിലെ ദമാമില്‍ നിര്യാതനായി. റാന്നി ചെല്ലക്കാട് സ്വദേശി പ്ലങ്കാലയില്‍ വീട്ടില്‍ അലക്‌സ് മാത്യു ആണ് മരിച്ചത്. കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരനായിരുന്നു.
ഒരു മാസമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇതിനിടെ മസ്തിഷ്‌കാഘാതം സംഭവിച്ചാണ് മരണം.
മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളുമായി സംസാരിച്ച് അവയവദാനം നടത്തിയതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
ഷീബയാണ് ഭാര്യ. മക്കള്‍: അബെന്‍, അലന്‍. മഞ്ജു, മായ എന്നിവര്‍ സഹോദരിമാരാണ്. മാതാവ് റേച്ചല്‍ മാത്യു.
ഈ വാർത്ത കൂടി വായിക്കാം
ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
വീഡിയോ പ്രചരിച്ചു; സൗദിയില്‍ യുവതിയെ കാറില്‍വെച്ച് ഉപദ്രവിച്ച പ്രവാസി അറസ്റ്റില്‍
അവിഹിത ബന്ധം കണ്ടു; യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കി