മക്ക - ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലെത്തിക്കാന്‍ ശ്രമിച്ച 20 പേര്‍ക്ക് ശിക്ഷ വിധിച്ചു. മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക്‌പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളാണ് പിടിയിലായ ഉടന്‍ ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.
പതിനഞ്ചു ദിവസം തടവും 10,000 റിയാല്‍ മുതല്‍ 1,7,000 റിയാല്‍ വരെ പിഴയുമാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ഇവരില്‍ നിയമ ലംഘകരായ വിദേശികളെ നാടുകടത്താനും ഉത്തരവയി.
ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടാനും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ വിധിച്ചിട്ടുണ്ട്.