Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥികളില്‍ സ്വവര്‍ഗരതി പ്രോത്സാഹിപ്പിക്കുന്നു; സമദര്‍ശന്‍ വിവാദത്തില്‍

കോഴിക്കോട് - ഹയര്‍ സെക്കണ്ടറി നാഷനല്‍ സര്‍വീസ് സ്‌കീം സപ്തദിന ക്യാമ്പിലൂടെ സ്വവര്‍ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു. ഡിസം. 26 ന് ആരംഭിച്ച് ജനുവരി ഒന്നിന് അവസാനിക്കുന്ന ഹയര്‍ സെക്കന്‍ഡറി സപ്തദിന ക്യമ്പിലാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വവര്‍ഗ രതിയെ പ്രോത്സാഹിപ്പിക്കുന്ന ക്ലാസ് ഉള്‍പെടുത്തിയിരിക്കുന്നത്.
മുസ്ലിം ലീഗടക്കം സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സമദര്‍ശന്‍ എന്ന പരിപാടി ഈ രീതിയില്‍ നടപ്പാക്കാനാവില്ലെന്ന് പല സ്‌കൂളുകളും തീരുമാനിച്ചിട്ടുമുണ്ട്.
ഏഴ് ദിവസങ്ങളിലായി നടപ്പാക്കേണ്ട സന്നദ്ധം, സത്യമേവജയതേ, ഉജ്ജീവനം തുടങ്ങിയ വിവിധ പരിപാടികളില്‍ സമദര്‍ശന് മാത്രമായി ഓരോ മേഖലയിലേക്കും പ്രത്യേകം പരിശീലകരെ  നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് പരിശീനം നല്‍കിയിട്ടുമുണ്ട്.
കേരള ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ് ഇതിനായി പരിശീലനകൈപുസ്തകവും നല്‍കിയിട്ടുണ്ട്.ഇത് ആരംഭിക്കുന്നത് 5000 തലമുറയോടെ ലോകത്ത് ആണുങ്ങളുടെ പ്രത്യുല്‍പാദനം വെറും ഒരു ശതമാനമായി കുറയുമെന്നും പെണ്ണും പെണ്ണും തമ്മില്‍ ഇണ ചേര്‍ന്ന് കുഞ്ഞുങ്ങള്‍ ഉണ്ടാവുമെന്നും പെണ്ണുങ്ങള്‍ മാത്രം രക്ഷിതാക്കളായ സമൂഹം ഉണ്ടാകുമെന്നും പറഞ്ഞുകൊണ്ടാണ്. ഓക്സഫോഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ബേയണ്‍ ക്ലിഫോസ് സൈക്സിന്റെ ഈ നിഗമനങ്ങള്‍ അവതരിപ്പിച്ച് ആരംഭിക്കുന്ന ഈ പുസ്തകത്തില്‍ സ്വവര്‍ഗ ലൈംഗികതയെ സ്വാഭാവികതയായി അവതരിപ്പിക്കുന്നു. ആണ്‍, പെണ്‍ എന്നീ വ്യത്യാസങ്ങള്‍ സമൂഹമാണ് സൃഷ്ടിക്കുന്നതെന്ന വാദം പാഠപുസ്തകത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുമെന്ന് അറിയിച്ചതാണ്.
സെക്സും ജന്‍ഡറും രണ്ടാണെന്നും സെക്സിനെ നിശ്ചയിക്കുന്നത് ലൈംഗികാവയവങ്ങളാണെങ്കില്‍ ജന്‍ഡര്‍ നിര്‍ണയിക്കുന്നത് സാമൂഹ്യ സാഹചര്യങ്ങളാണെന്ന് കൈപുസ്തകം പറയുന്നു.
സംസ്ഥാനത്ത് വിവിധ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലായി 1407 എന്‍.എസ്.എസ്. യൂണിറ്റുകളും 139600 വളണ്ടിയര്‍മാരുമാണുള്ളത്. ഇവരിലേക്ക് ഈ ആശയം എത്തിക്കുന്നതിനായി പരിശീലനത്തിനും കൈപുസ്തക നിര്‍മാണത്തിനുംലക്ഷങ്ങള്‍ ചെലവഴിച്ചിരിക്കുന്നു.
നാഷനല്‍ സര്‍വീസ് സ്‌കീം എന്നത് ദേശീയ പരിപാടിയാണ്. ഇതിന്റെ ഫണ്ടില്‍ പകുതി നല്‍കുന്നത് കേന്ദ്ര സര്‍ക്കാറുമാണ്. ദേശീയ തലത്തില്‍ ഇത്തരം പരിപാടിയില്ല. ഇതേ സമയം സര്‍വകലാശാലകളിലും കോളജുകളിലും സപ്തദിന ക്യാമ്പുകള്‍ നടത്തുന്നുണ്ട്. കേരളത്തില്‍ പോലും സര്‍വകലാശാല തലത്തില്‍ ഈ പരിപാടിയില്ല. മുന്‍ വര്‍ഷങ്ങളിലും ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ്. ക്യാമ്പുകളില്‍ സമദര്‍ശന്‍ എന്ന പരിപാടിയുണ്ടായിരുന്നെങ്കിലും അതില്‍ സ്ത്രീപുരുഷ സമത്വത്തെയാണ് മുന്നോട്ട് വെച്ചിരുന്നത്.
സംസ്ഥാനത്ത് ആകെ 48 അധ്യാപകര്‍ക്ക് സമദര്‍ശന്‍ പരിപാടിക്കായി പ്രത്യേക ട്രെയിനിംഗ് ഡിസമ്പര്‍ 1, 2 തിയ്യതികളിലായി എറണാകുളത്ത് വെച്ച് നല്‍കി. ഇവര്‍ തന്നെ സമദര്‍ശന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കാം

ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി 

വീഡിയോ പ്രചരിച്ചു; സൗദിയില്‍ യുവതിയെ കാറില്‍വെച്ച് ഉപദ്രവിച്ച പ്രവാസി അറസ്റ്റില്‍

അവിഹിത ബന്ധം കണ്ടു; യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കി

Latest News