Sorry, you need to enable JavaScript to visit this website.

അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു; പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് സ്വപ്ന

കണ്ണൂര്‍-മാനനഷ്ടക്കേസില്‍ തന്നെ കുടുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കണ്ണൂരില്‍ പോലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന.   ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ തന്നെ ഈ കേസില്‍ കുടുക്കാനാണ് പോലീസിന്റെ ശ്രമം. കേസുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചാണ് തന്നെ കുടുക്കാന്‍ ശ്രമിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററെ നേരിട്ട് ഒരു  പരിചയവും ഇല്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള വെളിപ്പെടുത്തലുകളില്‍ നിന്ന് പിന്മാറാന്‍ വിജേഷ് പിള്ളയാണ് 30 കോടി രൂപ വാഗ്ദാനം ചെയ്തത്. ആ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു. തന്നെ കുടുക്കി വിജേഷ് പിള്ളയെ രക്ഷിക്കാനാണ് പോലീസ്  ശ്രമിക്കുന്നത്. ഗോവിന്ദന്‍ മാസ്റ്റര്‍ അറിഞ്ഞാണോ വിജേഷ് പണം വാഗ്ദാനം ചെയ്തതതെന്ന് തനിക്ക് അറിയില്ലെന്നും സ്വപ്ന പറഞ്ഞു.
മാനനഷ്ടക്കേസില്‍ ചോദ്യം ചെയ്യലിനായി രാവിലെയാണ് സ്വപ്ന സുരേഷ് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. സ്വപ്നയുടെ ചോദ്യം ചെയ്യല്‍ അഞ്ചു മണിക്കൂറോളം നീണ്ടു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള വെളിപ്പെടുത്തല്‍ അവസാനിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും അതിന് സമ്മതിക്കാത്തതിനാല്‍ തന്നെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നും സ്വപ്‌ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷിന്റെ പരാതിയില്‍ തളിപ്പറമ്പ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായത്.

ഈ വാർത്ത കൂടി വായിക്കാം

ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി 

വീഡിയോ പ്രചരിച്ചു; സൗദിയില്‍ യുവതിയെ കാറില്‍വെച്ച് ഉപദ്രവിച്ച പ്രവാസി അറസ്റ്റില്‍

അവിഹിത ബന്ധം കണ്ടു; യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കി


കണ്ണൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്റ റോഗേഷന്‍ റൂമില്‍ വീഡിയോ ക്യാമറയ്ക്ക് മുന്നിലിരുത്തിയാണ് സ്വപ്പ്നയെ ചോദ്യം ചെയ്തത്.  കണ്ണൂര്‍ റൂറല്‍ എസ്.പി ഹേമലത, കണ്ണൂര്‍ എ.സി.പി, ടി.കെ രത്‌നകുമാര്‍, പയ്യന്നൂര്‍ ഡിവൈ.എസ്.പി, കെ.ഇ പ്രേമചന്ദ്രന്‍, തളിപ്പറമ്പ സി.ഐ, എ.വി ദിനേ ശന്‍, ശ്രീകണ്ഠപുരം സി.ഐ രാജേഷ് മാരാംഗത്ത്, എസ്.ഐ കദീജ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്വപ്‌നയെ ചോദ്യം ചെയ്യുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്വപ്ന എത്തിയിരുന്നില്ല.
               സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകള്‍ പിന്‍വലിക്കാന്‍ കടമ്പേരിയിലെ വിജേഷ് പിള്ള മുഖേനയാണ് സ്വപ്‌നയെ സമീപിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിനെതിരെ എം.വി ഗോവിന്ദന്‍ തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കുകയും, നേരിട്ട് കോടതിയിലെത്തി മൊഴി നല്‍കുകയും ചെയ്തിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്.
ഇതിന് പുറമെ യാണ് സി.പി.എം ഏരിയാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തത്. ഈ കേസിനെതിരെ സ്വപ്ന കോടതിയെ സമീപിക്കുകയും തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. സ്‌റ്റേ നീങ്ങിയതിന് പിന്നാലെയാണ് പോലീസ് നടപടികള്‍ ആരംഭിച്ചത്.


 

 

Latest News