ആലപ്പുഴ- ചെങ്ങന്നൂർ ജീവൻ രക്ഷാ പ്രവർത്തനം അവസാനലാപ്പിലാണന്നും ഇനിയും കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കിൽ അവരുടെ വിവരം ഉടൻ നൽകണമെന്നും സന്ദേശം. കേരള ഫ്‌ളഡ് ഡിസാസ്റ്റർ അർജന്റ് ഗ്രൂപ്പാണ് സന്ദേശം പോസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരെ പൊക്കിയെടുക്കുകയാണെന്നും ഇനിയും വൈകിയാല്‍ നാളെ മുതൽ മൃതദേഹങ്ങൾ മാത്രമായിരിക്കും എടുക്കാനുണ്ടാകുക എന്നും പോസ്റ്റിൽ പറയുന്നു. അത്യന്തപ്രധാനമായ പോസ്റ്റ് എന്ന തലക്കെട്ടോടെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം:
ചെങ്ങന്നൂർ ജീവരക്ഷയിൽ ഞങ്ങളുടെ അവസാന പോസ്റ്റാണിത്.
ചെങ്ങന്നൂർ അവസാന ലാപ്പിലാണ്. അവസാ ത്തേതിൽ അവസാന ലാപ്. ഇന്നുകൂടി ബോധരഹിതരായയെങ്കിലും അവശേഷിക്കുന്നവരെ പൊക്കിയെടുക്കുകയാണ്. നാളെ മുതൽ എടുക്കാനുള്ളത് മൃതദേഹങ്ങൾ മാത്രമായിരിക്കും.
ഈ നിമിഷം നിങ്ങളുടെ കയ്യിൽ വെരിഫൈഡ് വിവരങ്ങൾ ഉണ്ടോ? ശരിക്കും യഥാർത്ഥമെന്ന് ഉറപ്പുള്ളവ?
ബന്ധുക്കളോ സുഹൃത്തുക്കളോ നേരിട്ട് കൈമാറിയവ?
ചോപ്പർ പറന്നുചെന്നാൽ സമയം നഷ്ടപ്പെപ്പെടുത്തലാക്കാത്തവ? എങ്കിൽ ഇവിടെ കമന്റായി ചേർക്കുക.
അവസാനത്തെ ജീവൻമരണയുദ്ധമാണ്. ദയവായി പറ്റിക്കരുത്. വ്യാജ വാർത്തകൾ നൽകരുത്. പ്ലീസ്.
വേഗമാകട്ടെ.