Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകം കാത്തിരിക്കുന്നു; സൗദി അറേബ്യയുടെ നയപ്രഖ്യാപന പ്രസംഗം നാളെ

റിയാദ്- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് നാളെ(ബുധൻ) നടക്കുന്ന ശൂറാ കൗൺസിലിന്റെ എട്ടാമത് സെഷനിലെ നാലാം വർഷ ഉദ്ഘാടന സമ്മേളനത്തിൽ സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഭാഷണം നടത്തും. ശൂറാ കൗൺസിൽ അദ്ധ്യക്ഷൻ ഡോ. അബ്ദുല്ല ഇബ്‌റാഹീം ആലു ശൈഖാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര വിദേശ നയങ്ങളും നിലപാടുകളും വിശദീകരിക്കുന്ന ശൂറാ കൗൺസിലിലെ രാജാവിന്റെ പ്രഭാഷണം സൗദിയുടെ നയപ്രഖ്യാപന പ്രഭാഷണമായാണ് പരിഗണിക്കപ്പെടുക. ശൂറാ കൗൺസിലിനു സൽമാൻ രാജാവും കിരീടാവകാശിയും നൽകുന്ന പിന്തുണക്ക് നന്ദി പ്രകടിപ്പിച്ച ഡോ അബ്ദുല്ല ആലുശൈഖ് ശൂറാ കൗൺസിൽ അംഗങ്ങൾ രാജാവിനു വേണ്ടി  കിരീടാവകാശി നടത്തുന്ന പ്രഭാഷണത്തിനു കാത്തിരിക്കുകയാണെന്നു പറഞ്ഞു. രാഷ്ട്ര നിർമാണ പ്രക്രിയക്കും പുരോഗതിക്കും വേണ്ടി ഇതര സർക്കാർ വകുപ്പുകളുമായി സഹകരിച്ച് അശ്രാന്ത പരിശ്രമമാണ് കാലങ്ങളായി ശൂറാകൗൺസിൽ നടത്തിവരുന്നത്. വിവിധ മേഖലകളിൽ രാജ്യത്തിന്റെ മുന്നേറ്റത്തിനാവശ്യമായ കാര്യങ്ങളെ കുറിച്ച് പഠിക്കുകയും ചർച്ച നടത്തുകയും അന്തിമ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യുക, ഭരണാധികാരികൾ ശൂറാ കൗൺസിലിലേക്കു റഫർ ചെയ്യുന്ന വിഷയങ്ങളെ കുറിച്ചു ഗവേഷണം നടത്തുക, വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തങ്ങൾ വിലയിരുത്തി റിപ്പോർട്ടു തയ്യാറാക്കുക തുടങ്ങിയവയെല്ലാം ശൂറാ കൗൺസിലിന്റെ ചുമതലകളിൽ പെട്ടതാണ്. രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും നന്മ മുൻനിർത്തി സുതാര്യമായാണ് വിവിധ വിഷയങ്ങളെ കുറിച്ച് ശൂറാകാൺസിലിൽ ചർച്ചകൾ നടക്കാറുള്ളത്, വിഷ്വൻ 2030 പ്രഖ്യാപിച്ചതോടെ അതിന്റെ ലക്ഷ്യത്തിനു വേണ്ടിയുള്ള പഠനങ്ങളും ചർച്ചകളുമാണ് ശൂറാകൗൺസിലിൽ നടക്കുന്നതെന്നും കൗൺസിൽ അദ്ധ്യക്ഷൻ ഡോ. അബ്ദുല്ല ഇബ്‌റാഹീം ആലു ശൈഖ് പറഞ്ഞു.
 

Latest News