Sorry, you need to enable JavaScript to visit this website.

ഗാന്ധി പ്രതിമയെ അവഹേളിച്ച എസ്.എഫ്.ഐ ഭാരവാഹിക്കെതിരെ കേസെടുത്തു

ആലുവ - രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൂളിങ് ഗ്ലാസ് വെച്ച് 'എന്തായാലും മരിച്ചതല്ലേ?' എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവഹേളിച്ചതിന് എസ്.എഫ്.ഐ യൂണിറ്റ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ആലുവ എടത്തല ഭാരതമാത കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അദീൻ നാസറിന് എതിരെയാണ് പോലീസ് കേസെടുത്തത്. 
 കെ.എസ്.യു സംസ്ഥാന ജനറൽസെക്രട്ടറി അൽഅമീന്റെ പരാതിയിലാണ് നടപടി. കോളജിലെ ഗാന്ധിജിയുടെ പ്രതിമയിൽ കറുത്ത കണ്ണട ധരിപ്പിച്ച് പ്രതി  നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
 

Latest News