Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നൂറ്റാണ്ടുകൾക്കപ്പുറം ജിദ്ദയുടെ കഥ പറയുന്ന പ്രദർശനത്തിന് തുടക്കമായി

ജിദ്ദ-നൂറ്റാണ്ടുകൾക്കപ്പുറം ജിദ്ദയുടെ പ്രൗഢമായ ചരിത്രവും സംസ്‌കാരവും പറയുന്ന പ്രദർശനവും സെമിനാറും യുനിവേഴ്‌സിറ്റി ഓഫ് ബിസിനസ് ആന്റ് ടെക്‌നോളജിയിൽ തുടക്കമായി. സൗദി ഹിസ്‌റ്റോറിക്കൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പരിപാടി 29ന് വ്യാഴാഴ്ച സമാപിക്കും. മുവ്വായിരത്തോളം വർഷം പഴക്കമുള്ള ജിദ്ദ നഗരത്തിന്റെ വളർച്ചയുടെയും വികസനത്തിന്റെയും വിവിധ വശങ്ങളും ഭാവി പദ്ധതികളും വിഷയമാകുന്ന സെമിനാറിൽ 17 പ്രമുഖ ചരിത്രകാരന്മാർ പ്രബന്ധമവതരിപ്പിക്കും. വിവിധ സർവ്വകലാശാലകളുടെയും സർക്കാർ, സ്വകാര്യ മേഖലകളുടെയും പങ്കാളിത്തത്തോടെ അബ്ദുൽ അസീസ് രാജാവിന്റെ കാലഘട്ടം മുതൽ വിഷൻ 2030 വരെ ജിദ്ദ നഗരത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ വികസനഘട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന ശാസ്ത്രീയ സെഷനുകളും പ്രഭാഷണങ്ങളുമാണ് പരിപാടിയിൽ അരങ്ങേറുകയെന്ന് സൊസൈറ്റി ഡയറക്ടർ ബോർഡ് വൈസ് ചെയർമാനും സൊസൈറ്റിയുടെ മക്ക ബ്രാഞ്ചിന്റെ സൂപ്പർവൈസറുമായ ഡോ. ഫഹദ് അൽമാലികി പറഞ്ഞു. ജിദ്ദയിലെ ചരിത്രപരമായ ഇസ്ലാമിക അടയാളങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിനും നഗരം എല്ലാ തലങ്ങളിലും ലക്ഷ്യമിടുന്ന നവോത്ഥാനത്തിന്റെയും വികസനത്തിന്റെയും പ്രക്രിയ രേഖപ്പെടുത്തുന്നതിലും സൗദി ഭരണ നേതൃത്വത്തിന്റെ പങ്ക് പ്രകടിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ സെമിനാർ ഉയർത്തിക്കാട്ടും. നാടൻ പരവതാനികൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കും. ജിദ്ദ പാർക്ക് മാളിലെ അൽമദാദ് ഫൗണ്ടേഷൻ മ്യൂസിയം, ജിദ്ദ ഹിസ്‌റ്റോറിക്കൽ പ്രദേശം എന്നിവയിലെ സന്ദർശനം, ജിദ്ദ തീരങ്ങളിൽ കടൽയാത്ര എന്നിവയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
 

Latest News