Sorry, you need to enable JavaScript to visit this website.

കഞ്ചാവിന് ക്വാളിറ്റിയില്ല, ലഹരിസംഘം തമ്മിലടിച്ചു, പോലീസ് പിടികൂടി

കൊച്ചി - കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടിച്ച ലഹരിസംഘത്തിലെ നാലുപേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, കാര്‍ത്തികപ്പള്ളി സ്വദേശികളായ രാഹുല്‍, അതുല്‍ദേവ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് എം.ഡി.എം.എ.യും രണ്ടുകിലോ കഞ്ചാവും കണ്ടെടുത്തു.

വില്‍പ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകളുമാണ് തര്‍ക്കത്തിലും തമ്മിലടിയിലും കലാശിച്ചതെന്നാണ് വിവരം. പിടിയിലായ അതുല്‍ദേവിന് മറ്റു മൂന്നുപ്രതികളും നേരത്തെ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് കഞ്ചാവ് വാങ്ങിയത്. എന്നാല്‍, ഈ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. കഞ്ചാവ് തിരിച്ചെടുക്കണമെന്ന് അതുല്‍ദേവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വില്‍പ്പന നടത്തിയവര്‍ രണ്ടുകിലോ കഞ്ചാവും തിരികെവാങ്ങി. പക്ഷേ, ഇതുസംബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ തീര്‍ത്തില്ല.

ചൊവ്വാഴ്ച പ്രതികളായ നാലുപേരും കൊച്ചി കോന്തുരുത്തിയില്‍കണ്ടുമുട്ടി. ഇവിടെവെച്ചാണ് ഇവര്‍ തമ്മിലടിച്ചത്.  നാട്ടുകാര്‍ തടിച്ചുകൂടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.  പരിശോധനയില്‍ പ്രതികളില്‍നിന്ന് എം.ഡി.എം.എ. കണ്ടെടുത്തു.

 

Latest News