തലശ്ശേരി- മദ്യലഹരിയില്‍ എസ്.ഐയെ മര്‍ദ്ദിച്ച തലശ്ശേരി സ്വദേശി നാട്ടുകാര്‍ക്ക് സ്ഥിരം തലവേദനയാവുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് അഴിഞ്ഞാടുകയും നാട്ടുകാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ വടക്കുമ്പാട് കൂളിബസാറിലെ കല്യാണം വീട്ടില്‍ റസീനയെ(38)യാണ് അറസ്റ്റിലായത.് തലശ്ശേരി എസ്.ഐ. വി.വി. ദീപ്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത.് ഇതിനിടെ എസ്.ഐയും യുവതിയുടെ കൈ ചൂട് അറിഞ്ഞു. ഞായറാഴ്ച രാത്രി തലശ്ശേരി കീഴന്തിമുക്കിലായിരുന്നു യുവതിയുടെ അഴിഞ്ഞാട്ടം.വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു.
മദ്യപിച്ച് കാറോടിച്ച യുവതി അപകടകരമായി വാഹനമോടിച്ച് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു, നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തതോടെ കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദിക്കാനും അസഭ്യം പറയാനും തുടങ്ങി.നാട്ടുകാരിലൊരാളെ യുവതി ചവിട്ടുകയും ചെയ്തു. ഇയാള്‍ തിരിച്ചും യുവതിയെ ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ തലശ്ശേരി എസ്.ഐ ദീപ്തിക്ക് നേരെയും യുവതി പരാക്രമം നടത്തി. അറസ്റ്റ് ചെയ്ത യുവതിയെ വൈദ്യ പരിശോധനക്കിടയിലും പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി.
ഇതിന് മുമ്പ് ഈ യുവതി മദ്യപിച്ച് വാഹനത്തിലെത്തി പരാക്രമം നടത്തിയിരുന്നു. അറസ്റ്റിലായ യുവതി ജാമ്യമെടുത്ത് ഇറങ്ങിയാല്‍ വീണ്ടും പതിവ് പല്ലവി ആവര്‍ത്തിക്കുകയായിരുന്നു. നേരത്തെ നിട്ടൂര്‍ ഇല്ലിക്കുന്നിലെ മുത്തപ്പന്‍ ക്ഷേത്രത്തിലെത്തി മുത്തപ്പന്‍ കെട്ടിയാടുന്നയാളുമായ് തര്‍ക്കത്തിലായതും ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നേരത്തെ പന്തക്കല്‍ വെച്ചും നാട്ടുകാരെ തല്ലിയ യുവതിയെ മാഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവവുമായ് ബന്ധപ്പെട്ട് പോലീസിനെ മര്‍ദ്ധിച്ച വകുപ്പുകള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് തലശ്ശേരി പോലീസ് കേസെടുത്തത.് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതിയാണ് യുവതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. യുവതി സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് മുറിവുണ്ടാക്കിയശേഷം മുളകു പൊടി തേച്ചു, കശ്മീരില്‍ സൈനികരുടെ ക്രൂരത
ഇന്ത്യയിലെ ടെക്കികള്‍ക്ക് വലിയ തിരിച്ചടി; ആപ്പിളും ഗൂഗിളും ഫേസ്ബുക്കും നിയമിക്കുന്നില്ല