Sorry, you need to enable JavaScript to visit this website.

കാതല്‍ സിനിമ സഭയെ അപമാനിക്കുന്നതെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍

കോട്ടയം- കാതല്‍ ദ കോര്‍ എന്ന സിനിമ സഭയെ അപമാനിക്കുന്നതാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് നടന്ന നസ്രാണി യുവശക്തി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയെ അപമാനിക്കുന്ന ചിത്രങ്ങള്‍ക്ക് മെച്ചപ്പെട്ട നിര്‍മാതാക്കളെ ലഭിക്കുന്നു. സ്വവര്‍ഗരതിയെ മഹത്വവത്കരിക്കുന്ന സിനിമയില്‍ എന്തുകൊണ്ട് എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായെന്നും അദ്ദേഹം ചോദിച്ചു. കഥാപശ്ചാത്തലം ക്രൈസ്തവ ദേവാലയങ്ങള്‍ ആയതിലും വിമര്‍ശം ഉന്നയിച്ചു.

'ഈ കഴിഞ്ഞ നാളില്‍ മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയില്‍ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികളായത് എന്തുകൊണ്ടാണ്. ഒറ്റ കാര്യമേ ഉള്ളൂ. നമ്മളെ അപമാനിക്കാനൊന്നും ചെയ്തതല്ല. വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തില്‍ ആ സിനിമയെടുത്തിരുന്നെങ്കില്‍ അത് തിയേറ്റര്‍ കാണുകയില്ല, മാര്‍ തോമസ് തറയില്‍ പറഞ്ഞു.

ജിയോ ബേബിയുടെ ധാര്‍മ്മികമൂല്യങ്ങള്‍ ചോദ്യം ചെയ്ത് അടുത്തിടെ ഫാറൂഖ് കോളേജിലെ പരിപാടിയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സംവിധായകന്‍ രംഗത്തെത്തുകയും ചെയ്തു.

 

Latest News