ദുബയ്- മുന്നൂറോളം പേരുടെ മരണത്തിലും പത്തു ലക്ഷത്തിലേറെ പേരുടെ വീടുനാശത്തിലും കലാശിച്ച കേരളത്തിലെ പ്രളയക്കെടുതിയില്‍ ഇരകളായവരെ സഹായിക്കാന്‍ യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസും രംഗത്ത്. യുഎഇ ഭരണകൂടം നടത്തുന്ന ദുരിതാശ്വാസ നിധി ധനസമാഹരണ്തിന് #KTforKerala എന്ന ഹാഷ്ടാഗില്‍ വലിയ പ്രചാരണമാണ് പത്രം നല്‍കുന്നത്. പ്രളയം കവര്‍ന്നെടുത്ത എല്ലാം പൂര്‍ണമായും പുനര്‍നിര്‍മ്മിക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും വഴിമുട്ടിയ ജീവിതങ്ങളെ കരകയറ്റുക എളുപ്പമായിരിക്കില്ല. ഇവര്‍ക്കു കൈത്താങ്ങാകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഖലീജ് ടൈംസ് എഡിറ്റോറിയലില്‍ പറയുന്നു. യുഎഇയിലെ മൊബൈല്‍ കമ്പനികളായ ഇത്തിസലാത്, ഡു എന്നിവ മുഖേനയും ബാങ്ക് അക്കൗണ്ട് മുഖേനയും ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാം.