കോഴിക്കോട്- കണ്ണൂരില്‍ സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശികയില്‍ ഇളവ് തേടിയ ആള്‍ക്ക് നവകേരള സദസിലൂടെ 515 രൂപ ഇളവ് നല്‍കിയതിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ആ പൈസയ്ക്കിനിയും ഒരു ഫളാറ്റും കാറും കൂടി വാങ്ങണം എന്നാണ് രാഹുലിന്റെ പരിഹാസം. കൂടാതെ പരാതിക്കാരന് നവകേരള സദസില്‍ എത്തിയപ്പോള്‍ ചെലവാകാന്‍ സാദ്ധ്യതയുള്ള കാശിന്റെ കണക്കും മാങ്കൂട്ടത്തില്‍ വിവരിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
മുഖ്യമന്ത്രിയുടെ ആഡംബര സദസ്സില്‍ 3, 97, 731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാന്‍ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്‍്കി.
സദസ്സില്‍ പോകാന്‍ ഓട്ടോക്കൂലി : 150 അപേക്ഷകള്‍ ഫോട്ടോസ്റ്റാറ്റ് : 50 ഉച്ച വരെ കാത്ത് നിന്നപ്പോള്‍ ചായ, കടി : 30 കുപ്പിവെള്ളം : 15 ആകെ : 245
ലാഭം: 270
ആ പൈസയ്ക്കിനിയും ഒരു ഫ്‌ളാറ്റും ഒരു കാറും കൂടി വാങ്ങണം....മുഖ്യമന്ത്രിയുടെ ആഡംബര സദസ്സില്‍ 3, 97, 731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാന്‍ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്കി.
വീടിന്റെ അറ്റകുറ്റപണിക്ക് എടുത്ത നാല് ലക്ഷം രൂപ വായ്പയില്‍ ഇനിയും 3,97,731 രൂപ പരാതിക്കാരന്‍ അടയ്ക്കാനുണ്ട് .നാടിന്റെ സങ്കടങ്ങള്‍ക്ക് പ്രശ്നപരിഹാരം കാണാന്‍ മന്ത്രി സഭ തന്നെ നേരിട്ട് എത്തുമ്പോള്‍ കിട്ടിയേക്കാവുന്ന ഇളവ് പ്രതീക്ഷിച്ചാണ് ഇയാള്‍ നവകേരള സദസില്‍ അപേക്ഷ നല്‍കിയത്. പ്രതീക്ഷ തെറ്റിയില്ല ഇളവ് കിട്ടി. ആ ഇളവ് പക്ഷേ 515 രൂപയായിരുന്നു. ഡിസംബര്‍ 6 ന് പരാതി തീര്‍പ്പാക്കിയെന്നും ഈ മാസം 31 നകം നവകേരള വഴി കിട്ടിയ 515 രൂപ ഇളവും കഴിച്ച് 3,97, 216 രൂപ ബാങ്കിലടക്കണമെന്നാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ അറിയിപ്പില്‍ പറയുന്നത്.