Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സില്‍ കേരളത്തിലാകെ ലഭിച്ചത് 6,21,167 പരാതികള്‍, മലപ്പുറം ജില്ല പരാതികളുടെ എണ്ണത്തില്‍ ബഹുദൂരം മുന്നില്‍

തിരുവനന്തപുരം - നവകേരള സദസില്‍ മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും ആകെ ലഭിച്ചത് 6,21,167 പരാതികള്‍. വലിയ തോതില്‍ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇവ വേഗത്തില്‍ പരിഹരിക്കാനായി ജില്ലകളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 
ആകെ ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീര്‍പ്പാക്കി എന്ന വിവരം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.  മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസ്സിന്റെ ഭാഗമായി 36 ദിവസമാണ് കേരളത്തില്‍ സഞ്ചരിച്ചത്.  ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഏറ്റവും അധികം പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. 81354 പരാതികളാണ് മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചത്. പാലക്കാട് നിന്ന് 61234, കൊല്ലത്ത് നിന്ന് 50938, പത്തനംതിട്ടയില്‍ നിന്ന് 23610, ആലപ്പുഴയില്‍ നിന്ന് 53044,  തൃശൂരില്‍ നിന്ന് 54260, കോട്ടയത്ത് നിന്ന് 42656, ഇടുക്കിയില്‍ നിന്ന് 42234, കോഴിക്കോട് നിന്ന് 45897, കണ്ണൂരില്‍ നിന്ന് 28803, കാസര്‍കോഡ് നിന്ന് 14704 , വയനാട് നിന്ന് 20388 എന്നിങ്ങനെയാണ് സര്‍ക്കാറിന് മുന്നിലെത്തിയ പരാതികളുടെ കണക്ക്. ഇതില്‍ എത്രയെണ്ണം പരിഹരിച്ചുവെന്നതിന്റെ കണക്ക് പുറത്ത് വിട്ടിട്ടില്ല. ചില പരാതികള്‍ പലതരത്തിലുള്ള നിയമക്കുരുക്കില്‍പ്പെട്ടതിനാല്‍ തീര്‍പ്പാക്കാന്‍ സമയമെടുക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

 

Latest News