തിരുവനന്തപുരം - കേരളത്തില്‍ 200 പേര്‍ക്ക് കൂടി കോവിഡ് സ്ഥരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ ആക്റ്റീവ് കേസുകള്‍ 3096 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു .അതേ സമയം കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കൂടുകയാണ്. ഇന്നലെ 92 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ നാല് പേര്‍ക്ക് കൊവിഡ് ഉപവകഭേദമായ ജെ എന്‍ വണ്‍ സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നവംബറില്‍ വിദഗ്ധ പരിശോധനയ്ക്ക്അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോള്‍ വന്നതെന്നും നാല് പേരും രോഗമുക്തര്‍ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.