Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാറക്കടവിലെ ചില്ല പാർപ്പിട സമുച്ചയം ഭവന രഹിതർക്ക് കൈമാറി

ചില്ല ഹോംസ് താക്കോൽ ദാനം സ്‌പോൺസർമാരായ അബ്ദുല്ല കണ്ണാടിക്കൽ, ഭാര്യ സൗദ പാണക്കാടൻകണ്ടി എന്നിവർ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിക്ക് നൽകി നിർവഹിക്കുന്നു.

പാലേരി- വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രെയ്‌സ് ഫൗണ്ടേഷൻ കണ്ണാടിക്കൽ ടച്ച് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണ ത്തോടെ നിർമിച്ച ചില്ല ഹോംസ് ഭവനരഹിതർക്ക് സമർപ്പിച്ചു. എട്ടു വീടുകളാണ് ചില്ലയിൽ ഒരുക്കിയിരിക്കുന്നത്. 
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. സ്‌പോൺസർമാരായ അബ്ദുല്ല കണ്ണാടിക്കൽ, ഭാര്യ സൗദ പാണക്കാടൻ കണ്ടി എന്നിവർ താക്കോൽദാനം നിർവഹിച്ചു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായിരുന്നു. എംകെ. ഖാസിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, വാർഡ് മെംബർ എം.കെ. ഫാത്തിമ, മെംബർമാരായ പാളയാട്ട് ബഷീർ, അബ്ദുല്ല സൽമാൻ, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പ്രേമ പി. പിഷാരടി, ജില്ലാ പ്രസിഡന്റ് ടി.കെ. മാധവൻ, മണ്ഡലം പ്രസിഡന്റ് എം.ടി. അഷ്‌റഫ്, വി.പി. ഇബ്രാഹിം, ശിഹാബുദ്ദീൻ ഇബ്‌നു ഹംസ (ടച്ച് ചാരിറ്റബ്ൾ ട്രസ്റ്റ്), വി. അഫീഫ്, എം. അബ്ദുറഹീം, പി. അബ്ദുറസാഖ്, എം. ഫഹദ്, എ.പി. മൂസ, സുൽത്താൻ നൂറുദ്ദീൻ, ഫൈസൽ പൈങ്ങോട്ടായി, കെ. ബാലനാരായണൻ, എം. അബ്ദു സ്സമദ്, ഇ.ടി. സരീഷ്, കെ. ബാലൻ, കെ.ടി. സൂപ്പി, അഷ്‌റഫ് ചാലിൽ, മുസ്തഫ കനിവ്, രവി പുതു ക്കോട്ട്, ബിജു വാഴയിൽ എന്നിവർ സംസാരിച്ചു. ഡോ. ടി. നസീം റിപ്പോർട്ട് അവതരിപ്പിച്ചു. വി.എം. നൗഫൽ സ്വാഗതവും പി.പി. അമ്മദ് നന്ദിയും പറഞ്ഞു.
ചില്ലയിലേക്ക് അതിഥികളെ ഘോഷയാത്രയായി ആനയിച്ചു. കൊല്ലം ഷാഫിയുടെയും സംഘ ത്തിന്റെയും ഗാനമേളയും അരങ്ങേറി.

Latest News