കൊച്ചി- നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് യാത്രാ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയ കൊച്ചി നാവിക സേനാ എയര്‍സ്‌റ്റേഷനില്‍ ആദ്യ വിമാനമിറങ്ങി. ബംഗളൂരുവില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണ് ഐ.എന്‍.എസ് ഗരുഡ എയര്‍ സ്‌റ്റേഷനില്‍ ആദ്യമിറങ്ങിയത്. 70 യാത്രക്കാരെ കയറ്റാനാകുന്ന ചെറുവിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ്.
ബംഗളൂരുവില്‍നിന്നു രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം 8.50ന് കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന് രാവിലെ 9.40ന് പുറപ്പെടുന്ന വിമാനം 11ന് ബംഗളൂരുവിലെത്തും. 11.40ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മറ്റൊരു വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന് 1.50ന് ബംഗളൂരുവിലേക്കു പോകുന്ന വിമാനം വൈകിട്ട് 3.10ന് അവിടെയെത്തും.
നാവികസേനാ വിമാനത്താവളത്തില്‍നിന്ന് ചൊവ്വാഴ്ച നടത്തുന്ന വിമാനബാര്‍വീസുകളുടെ സമയക്രമമായി.#OpMadad #KeralaFloods2018 #KeralaFloodRelief First flight lands at INS Garuda Kochi Naval Air Station. Air India/ Alliance Air @nsitharaman @CMOKerala @DefenceMinIndia @SpokespersonMoD @PMOIndia pic.twitter.com/908pYy8Lx0
— SpokespersonNavy (@indiannavy) August 20, 2018
ബംഗളൂരുവില്‍നിന്നു രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം 8.50ന് കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന് രാവിലെ 9.40ന് പുറപ്പെടുന്ന വിമാനം 11ന് ബംഗളൂരുവിലെത്തും. 11.40ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മറ്റൊരു വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന് 1.50ന് ബംഗളൂരുവിലേക്കു പോകുന്ന വിമാനം വൈകിട്ട് 3.10ന് അവിടെയെത്തും.
ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വഴിയുള്ള വിമാനം രാവിലെ 9.20ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് 10.20ന് തിരുച്ചിറപ്പള്ളിയിലെത്തും. തിരുച്ചിറപ്പള്ളിയില്‍ നിന്ന് 10.45ന് പുറപ്പെട്ട് 11.50ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 12.45ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 2.20ന് അവിടെയെത്തും. പുലര്‍ച്ചെ 5.35ന് ഹൈദരാബാദില്‍നിന്ന് തിരിക്കുന്ന വിമാനം 7.55ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 8.45ന് യാത്ര തിരിക്കുന്ന വിമാനം 11.05ന് ഹൈദരാബാദിലെത്തും.