കൊച്ചി - എറണാകുളം കിഴക്കമ്പലത്ത് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാഴക്കുളം നാലു സെന്റ് കോളനി പാറക്കാട്ട്‌മോളം വീട്ടില്‍ അനുമോളാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവായ രജീഷ് അനുമോളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. .പ്രതി രജീഷിനെ തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.