Sorry, you need to enable JavaScript to visit this website.

ചാലക്കുടിയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍ - ചാലക്കുടിയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ കാടുക്കുറ്റി സ്വദേശി മെല്‍വിന്‍ (33)ആണ്  മരിച്ചത്. ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു മെല്‍വിന്‍. കാടുക്കുറ്റിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചായിരുന്നു അപകടം. അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. അതേസമയം, ചാലക്കുടി മേലൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് പാടശേഖരത്തിലേക്ക് വീണ് മറ്റൊരു യുവാവും മരിച്ചു. പുഷ്പഗിരി പിണ്ടാണ്ടി നായ്‌മേലി തോടിന് സമീപമാണ് അപകടം ഉണ്ടായ്ത്. ചാലക്കുടി വി ആര്‍ പുരം ഉറുമ്പന്‍ കുന്ന് സ്വദേശി ബിനു (23) ആണ് മരിച്ചത്. കുന്നപ്പിള്ളിയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഉത്സവം കഴിഞ്ഞ് തിരിച്ച വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. രാവിലെ ആറരയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

 

Latest News