മലപ്പുറം - മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ പത്തു പേർക്ക് പരുക്കേറ്റു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത പുളിക്കലിലാണ് സംഭവം. ആലുങ്ങൽ മൂന്നിയൂർ കോളനി, ചാമപ്പറമ്പ് എന്നിവിടങ്ങളിലാണ് തെരുവുനായ ആളുകളെ കടിച്ചത്. കടിയേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.