Sorry, you need to enable JavaScript to visit this website.

പ്രസവ വിവരം അറിയിക്കാതെ ചികിത്സ തേടിയ യുവതി അത്യാസന്ന നിലയിൽ

തൃശൂർ - പ്രസവ വിവരം അറിയിക്കാതെ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി അത്യാസന്ന നിലയിൽ. അമിത രക്തസ്രാവത്തെ തുടർന്നാണ് നാൽപത്തിരണ്ടുകാരിയായ യുവതിയെ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ അടാട്ട് സ്വദേശിനിയായ യുവതിക്ക് പ്രസവിച്ച ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ ആരായുകയായിരുന്നു.പ്രസവ വിവരമറിഞ്ഞപ്പോൾ പോലീസിൽ വിവരം നൽകുകയായിരുന്നു. പേരാമംഗലം പോലീസ് വീട്ടിലെത്തി ശുചി മുറിയിലെ ബക്കറ്റിൽ നവജാത ശിശുവിൻ്റെ ജഡം കണ്ടെത്തി. പോലീസ് നടപടിയുടെ ഭാഗമായി ഫോറൻസിക് പരിശോധനയ്ക്കായി മോർച്ചറിയിൽ എത്തിച്ചു.ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്ക്കരിച്ചു. സ്വാഭാവിക മരണമാണെന്ന് യുവതി പറഞ്ഞിരുന്നു. പോസ്റ്റുമോർട്ടത്തിൽ  ഒന്നും കണ്ടെത്തിയിട്ടില്ല. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയെ വിടുതൽ കഴിഞ്ഞ ശേഷമെ കൂടുതൽ വിവരങ്ങൾ അറിയൂവെന്ന് പോലീസ് പറഞ്ഞു.  കുഞ്ഞിന്റേത് സ്വാഭാവിക മരണമാണെന്നാണ് സൂചന. അങ്ങനെയെങ്കിൽ യുവതിക്ക്  എതിരെ കേസെടുക്കാൻ സാധ്യതയില്ല.

Latest News