തൃശൂര്‍-പ്രസവ വിവരം അറിയിക്കാതെ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി അത്യാസന്ന നിലയില്‍. അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് നാല്‍പത്തിരണ്ടുകാരിയായ യുവതിയെ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡോക്ടര്‍മാരുടെ പരിശോധനയില്‍ അടാട്ട് സ്വദേശിനിയായ യുവതിക്ക് പ്രസവിച്ച ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ആരായുകയായിരുന്നു.പ്രസവ വിവരമറിഞ്ഞപ്പോള്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. പേരാമംഗലം പോലീസ് വീട്ടിലെത്തി ശുചി മുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിന്റെ ജഡം കണ്ടെത്തി. പോലീസ് നടപടിയുടെ ഭാഗമായി ഫോറന്‍സിക് പരിശോധനയ്ക്കായി മോര്‍ച്ചറിയില്‍ എത്തിച്ചു.ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിച്ചു. സ്വാഭാവിക മരണമാണെന്ന് യുവതി പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള യുവതിയെ വിടുതല്‍ കഴിഞ്ഞ ശേഷമെ കൂടുതല്‍ വിവരങ്ങള്‍ അറിയൂവെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്റേത് സ്വാഭാവിക മരണമാണെന്നാണ് സൂചന. അങ്ങനെയെങ്കില്‍ യുവതിക്ക് എതിരെ കേസെടുക്കാന്‍ സാധ്യതയില്ല.
സ്മൃതി ഇറാനിയെ സ്വവര്‍ഗ പ്രേമം പഠിപ്പിച്ച് സുപ്രിയയും പ്രിയങ്കയും
VIDEO പ്രവാസി ഭര്‍ത്താവ് ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുമ്പോള്‍; പതിയിരിക്കുന്ന അപകടം
ക്രിസ്മസ് സന്ദേശവുമായി വൈദികര്‍ പാണക്കാട്ട്; സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും കേക്ക് ഏറ്റുവാങ്ങി