മലപ്പുറം- ക്രിസ്മസിന്റെ സന്ദേശം അറിയിച്ച് മലപ്പുറം സെന്റ് തോമസ് ഫൊറോന വികാരി ഫാ. മാത്യു നിരപ്പേല്‍,
ഊരകം സെന്റ് അല്‍ഫോന്‍സ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. തോമസ് കണ്ണമ്പള്ളി, സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍ എന്നിവര്‍ പാണക്കാട്ടെത്തി.
ഞായര്‍ വൈകുന്നേരം നാലിനാണ് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്. സാദിഖലി തങ്ങളും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വൈദികരെ സ്വീകരിച്ചു. എല്ലാ വര്‍ഷവും ക്രിസ്മസ്് പ്രമാണിച്ചു സന്ദര്‍ശനം നടത്താറുണ്ടെന്നു ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍ പറഞ്ഞു. ഫാ. മാത്യു നിരപ്പേല്‍ നല്‍കിയ കേക്ക് പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഏറ്റുവാങ്ങി. ക്രിസ്മസ് സന്ദേശവും ഇതോടൊപ്പം കൈമാറി.
സോഷ്യല്‍ മീഡിയ പടര്‍ത്തുന്ന ഭയം; പുതിയ കോവിഡ് അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍
സ്മൃതി ഇറാനിയെ സ്വവര്‍ഗ പ്രേമം പഠിപ്പിച്ച് സുപ്രിയയും പ്രിയങ്കയും
അമേരിക്കയും ബൈഡനും പാഠം പഠിച്ചു തുടങ്ങിയോ; കൂടുതല്‍ ഒറ്റപ്പെടുന്നു