Sorry, you need to enable JavaScript to visit this website.

റീ-എൻട്രി റദ്ദാക്കാതിരുന്നാൽ 1,000 റിയാൽ പിഴ

ജിദ്ദ - ഉപയോഗിക്കാത്ത പക്ഷം റീ-എൻട്രി റദ്ദാക്കാതിരുന്നാൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്‌പോൺസർ തനിക്ക് 30 ദിവസത്തെ റീ-എൻട്രി അനുവദിച്ചെന്നും ഈ വിസയിൽ താൻ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയില്ലെന്നും അറിയിച്ചും ഈ വിസ വീണ്ടും ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുമോയെന്ന് ആരാഞ്ഞും വിദേശികളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. വിസാ കാലാവധിക്കുള്ളിൽ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോകാത്ത പക്ഷം പിഴ ഒഴിവാക്കുന്നതിന് റീ-എൻട്രി വിസ റദ്ദാക്കൽ നിർബന്ധമാണെന്ന് ജവാസാത്ത് പറഞ്ഞു.
 

Latest News