മക്ക - സാവോ ടോമി ആൻഡ് പ്രിൻസിപെ റിപ്പബ്ലിക്കിലെ ആദ്യ ഹാജിയായി ആദം വീണ്ടും മക്കയിലെത്തി. ആകെ 200 മുസ്‌ലിംകളുള്ള ഇവിടെ നിന്ന് ഹജ് തീർഥാടകനായി കഴിഞ്ഞ വർഷവും ആദം പുണ്യഭൂമിയിലെത്തിയിരുന്നു.
സാവോ ടോമിയിലെ ലശ്‌ബോനയിൽ നിന്ന് ഇസ്തംബൂൾ വഴി 13 മണിക്കൂർ സഞ്ചരിച്ചാണ് ആദം കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയത്. ഹജിന് തിരിക്കുന്നതിന് മുമ്പ് തന്റെ ശിഷ്യന്മാരോട് വരും വർഷങ്ങളിൽ നിങ്ങളും ഹജിന് പോകണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പുണ്യഭൂമി കാണാൻ അവർക്ക് ആഗ്രഹമുണ്ട്.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ രണ്ടു ദ്വീപുകളാണ് സാവോ ടോമി ആൻഡ് പ്രിൻസിപെ. ഈ രാജ്യത്ത് നിന്ന് കഴിഞ്ഞ വർഷവും ഈ വർഷവും എത്തിയ ഏക ഹജ്ജ് തീർഥാടകനാണ് ആദം.