തിരുവനന്തപുരം - പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞെക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയും നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ഉണ്ണി-സീന ദമ്പതികളുടെ മകളുമായ ശ്രീലക്ഷ്മി(17)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
എൻ.എസ്.എസ് ക്യാമ്പിന് പോകാൻ പണമില്ലാത്തതിനെ തുടർന്ന് പെൺകുട്ടി ജീവനൊടുക്കിയതാണെന്നാണ് വിവരം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു മാറ്റിയെന്നും പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു. ക്രിസ്മസ് അവധിക്കാലത്ത് നടത്തുന്ന എൻ.എസ്.എസ് ക്യാമ്പിന് പോകാൻ കുട്ടി വീട്ടിൽനിന്ന് പണം ആവശ്യപ്പെട്ടതായി വിവരമുണ്ടെന്നും കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.