മക്ക - ഹജിന്റെ പവിത്രതക്ക് വിരുദ്ധമായ യാതൊരു പ്രവർത്തനങ്ങളും പുണ്യഭൂമിയിൽ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ അൽതുർക്കി അറിയിച്ചു. ചിത്രങ്ങളെടുക്കാൻ ഡ്രോൺ, ഫാന്റം എന്നിവ ഉപയോഗിക്കണമെങ്കിൽ നേരത്തെ തന്നെ ബന്ധപ്പെട്ടവരിൽ നിന്ന് അനുമതി നേടിയിരിക്കണം. അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനമായി കണക്കാക്കും. ഹാജിമാരുടെ സുരക്ഷക്ക് എല്ലാ സർക്കാർ ഏജൻസികളും രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.