Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ - കണ്ണൂര്‍ പാട്യം മൂഴിവയലില്‍ ആക്രി സാധനങ്ങള്‍ തരം തിരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അസം സ്വദേശിക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക് പരിക്ക് ഗുരുതരമാണ്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. വാട്ടര്‍ ബോട്ടില്‍ തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

 

Latest News