കോഴിക്കോട് - നവകേരള സദസ് കഴിഞ്ഞതോടെ ഇനി നടക്കാന്‍ പോകുന്നത് സമരസദസാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
കേന്ദ്രത്തില്‍ മോഡി ചക്രവര്‍ത്തിയും ഇവിടെ പിണറായി വിജയന്‍ തമ്പുരാനുമാണ്. രണ്ടുപേര്‍ക്കുമെതിരായാണ് യു ഡി എഫിന്റെ പ്രതിരോധം. എം വി ഗോവിന്ദന്‍ പറഞ്ഞപോലെ ഇനി വെട്ടും തടയുമാണ് ശൈലി. ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്. നവ കേരള സദസ്സ് പത്തുനിലയില്‍ പൊട്ടിയതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇന്നലത്തെ പൊലീസ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്നലെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ യുവമോര്‍ച്ച പ്രകോപനമുണ്ടാക്കിയിട്ടും ഒഴുക്കന്‍ മട്ടിലായിരുന്നു പോലീസ് നടപടി. യുഡിഎഫ് എം പിമാരെ മുഖ്യമന്ത്രി നിരന്തരം കുറ്റപ്പെടുത്തുകയാണ്. ഇതെല്ലാം മോദി പിണറായി കൂട്ടുകെട്ടിന്റെ ഭാഗമാണ്. ഇടതുമുന്നണിയില്‍ തിരുത്തല്‍ ശക്തിയായിരുന്ന സി പി ഐ ദാസ്യവേലയാണ് ഇപ്പോള്‍ നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു.