തിരുവനന്തപുരം-ഗതാഗത മന്ത്രി ആന്റണി രാജു രാജിവെച്ചു. ക്ലിഫ്ഹൗസില്‍ എത്തിയാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി.
മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ടുപേര്‍ക്ക് രണ്ടര വര്‍ഷവും മറ്റ് രണ്ടുപേര്‍ക്ക് രണ്ടരവര്‍ഷവുമാണ് തീരുമാനിച്ചത്. സജീവനായി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ആന്റണി രാജു പ്രതികരിച്ചു.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്. പൂര്‍ണ സംതൃപ്തിയോടെയാണ് ടേം പൂര്‍ത്തീകരിക്കുന്നതെന്ന് അഹമ്മദ് ദേവര്‍ കോവില്‍ മാധ്യമങ്ങളോട് പറഞ്ഞു.