ദുബായ്- ഇന്റര്‍നാഷണല്‍ സിറ്റി ഫേസ് 1 ലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തെ വിഴുങ്ങിയ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ഒരു താമസക്കാരന്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തതായി ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങളെ സംഭവസ്ഥലത്ത് ഉടന്‍ വിന്യസിച്ചു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.