എടവണ്ണ-വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒതായി ചുണ്ടെപറമ്പിലെ പുന്നപ്പാല മോയിൻ കുട്ടിയുടെ മകൻ സമീർ (26) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് അരീക്കോട് ചൂളാട്ടിപ്പാറയിലുണ്ടായ ബൈക്കപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 8.30 ടെയാണ് മരിച്ചത്. അവിവാഹിതനാണ്. മാതാവ്: ചീരാൻതൊടിക റസിയ. സഹോദരങ്ങൾ: ഷംസുദീൻ, അജ്‌സൽ. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാളെ(ഞായർ) ഒതായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.