ദുരിതക്കയത്തില്‍നിന്ന് കരകയറാന്‍ കേരളത്തിന് സഹായം അഭ്യര്‍ഥിച്ചു കൊണ്ട് ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്‍ പാടി.. കേരള, കേരള ഡോണ്ട് വറി കേരള..
കഴിഞ്ഞദിവസം വിദേശത്തു നടന്ന സംഗീത നിശയിലാണ് കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് നമ്പറായ മുസ്തഫ മുസ്തഫ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്ന് അദ്ദേഹം പാടിയത്. നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകര്‍ വരവേറ്റത്.
കേരളത്തോടൊപ്പം നില്‍ക്കൂ എന്ന അഭ്യര്‍ഥനയോടെ അദ്ദേഹത്തിന്റെ എആര്‍ആര്‍ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് ഈ വിഡിയോ പങ്കുവെച്ചത്.
Dont Worry Kerala #KeralaFloods #ARRahman #HelpKerala #StandwithKerala pic.twitter.com/0rx2JHKeoM
— ARR (@arr4u) August 19, 2018