കാസർകോട് - ഒരു തലമുറയെത്തന്നെ പുതിയ നൂറ്റാണ്ടിലേക്കു കൈപിടിച്ചുയർത്തിയ ബഹുമുഖ പ്രതിഭയാണ് മുൻ മുഖ്യമന്ത്രി കെ. കരുണാകരനെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ. ലീഡർ കെ. കരുണാകരന്റെ പതിമൂന്നാം ചരമവാർഷിക ദിനത്തിൽ കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനക്ക് ശേഷം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി ജനറൽ സെക്രട്ടറി സി.വി ജയിംസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി.എ. അഷ്‌റഫലി, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ താപ്പ, പി.വി സുരേഷ്, കുഞ്ഞമ്പു നമ്പ്യാർ, എം.സി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.