Sorry, you need to enable JavaScript to visit this website.

കേരളത്തെ മറക്കാതെ സുഡു; ഫേസ് ബുക്കില്‍ മലയാളം പോസ്റ്റ് (വിഡിയോ)

 

മലപ്പുറം- ഒരു പാട് സ്‌നേഹം നല്‍കിയ മലയാള നാടിനെ മറക്കാതെ സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ റോബിന്‍സണ്‍. പേമാരിയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന മലയാളികളെ സഹായിക്കണമെന്ന് ഫേസ്ബുക്ക് പേജില്‍ മലയാളത്തിലിട്ട കുറിപ്പില്‍ സാമുവല്‍ അഭ്യര്‍ഥിച്ചു.
തന്റെ രണ്ടാമത്തെ ഭവനമായ കേരളം നശിക്കുന്നത് കാണാന്‍ ആഗ്രഹമില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും താരം അഭ്യര്‍ഥിച്ചു. ഇംഗ്ലീഷിലുള്ള വോയ്‌സ് ക്ലിപ്പും ചേര്‍ത്തിട്ടുണ്ട്.

സാമുവല്‍ റോബിണ്‍സന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തെ സഹായിക്കൂ. ഞാന്‍ മലയാളി അല്ലെന്ന് എനിക്കറിയാം പക്ഷെ കേരളത്തില്‍ ഞാന്‍ ശ്രദ്ധിക്കുന്ന ഒരുപാട് ആളുകളുണ്ട്. കേരളം എന്റെ രണ്ടാമത്തെ ഭവനമായി കണക്കാക്കുകയും കേരളം നശിപ്പിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുക. തുക വളരെ ചെറുതാണ്. ജലപ്രളയ ബാധിതരെ രക്ഷിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുക. നിങ്ങള്‍ വ്യക്തിപരമായി ബാധിച്ചിട്ടില്ലെങ്കില്‍ പോലും നമ്മള്‍ എല്ലാവരും മനുഷ്യരാണ്, ഞങ്ങള്‍ എല്ലാവരും കുടുംബമാണ്. നമുക്ക് പരസ്പരം സഹായിക്കാം. ബാങ്ക് അക്കൗണ്ട് നമ്പര്‍ 67319948232 സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി ബ്രാഞ്ച് തിരുവനന്തപുരം, കോഡ്: SBIN0070028 നന്ദി.

 

Latest News